മുംബൈ: ബോളിവുഡിലെ ഹിറ്റ് സംഗീത സംവിധായക ജോടിയായ നദീം-ശ്രാവണ്‍ കൂട്ടുകെട്ടിലെ ശ്രാവണ്‍ റാത്തോഡ് അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മാഹിമിലെ എസ്.എല്‍ റഹേജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 9.30 ഓടെയാണ് മരണം സ്ഥിരീകരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയും മകനും കോവിഡ് പോസിറ്റീവായിരുന്നു.
Read Also: മഹാരാഷ്ട്രയിലെ ഓക്സിജൻ ദുരന്തം; ആശുപത്രിക്കെതിരെ കേസ് എടുത്തു
എന്നാൽ ബോളിവുഡിലെ വമ്പന്‍ ഹിറ്റായ ‘ആഷിഖി’യുടെ വിജയത്തോടെയാണ് നദീം-ശ്രാവണ്‍ സഖ്യം ഹിന്ദി ചലച്ചിത്രലോകത്ത് നിലയുറപ്പിച്ചത്. ഗായകന് കുമാര്‍ സാനുവിന്റെ തകര്‍പ്പന്‍ ഹിറ്റുകളിലേറെയും നദീം-ശ്രാവണ്‍ കൂട്ടുകെട്ടിലൂടെയായിരുന്നു. സാജന്, ഫൂല് ഔര്‍ കാണ്ടെ, രാജാ ഹിന്ദുസ്ഥാനി, ദില്‍ ഹേ കി മാന്താ നഹീ, ഹം ഹേ രഹി പ്യാര് കേ, സഡക്, ദീവാന, പര്‍ദേസ്, കസൂര്‍, രാസ്, ബര്‍സാത് തുടങ്ങിയ സിനിമകളിലെ എക്കാലത്തേയും ഹിറ്റായ നിരവധി ഗാനങ്ങള്‍ക്കാണ് നദീം-ശ്രാവണ്‍ സംഗീതമൊരുക്കിയത്. തൊണ്ണൂറുകളില്‍ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംഗീത സംവിധായകരായിരുന്നു ഇവര്‍.
Post Your Comments