തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ കർശനമാകുന്നു. ക്ഷേത്രത്തിൽ ഇന്ന് മുതൽ ആയിരം പേർക്ക് മാത്രമാണ് പ്രവേശനാനുമതി. നാളെ മുതൽ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താനും അനുവദിക്കില്ല. അഡ്മിനിസ്ട്രേറ്ററാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ഇറാഖിൽ വീണ്ടും മിസൈൽ ആക്രമണം; ലക്ഷ്യംവെച്ചത് വിമാനത്താവളം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ക്ഷേത്ര ഭാരവാഹികൾ തീരുമാനിച്ചത്. ദർശനത്തിന് ഓൺലൈനായി ബുക്ക് ചെയ്ത 1000 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ആനക്കോട്ടയിലും ഇന്ന് മുതൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Read Also: ജനങ്ങളുടെ ജീവനാണ് മുൻഗണന; ഏറെ പ്രിയപ്പെട്ട വാഹനം വിറ്റ് ആയിരങ്ങൾക്ക് ജീവശ്വാസം നൽകി യുവാവ്
Post Your Comments