പത്തനംതിട്ട: മാർത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നിന്ന് തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി.
ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് 103 വയസുണ്ട്. ഈ മാസം 27ന് അദ്ദേഹത്തിന് 104 വയസ് തികയും. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് പ്രായത്തിന്റേതായ അവശതകളുണ്ട്. അദ്ദേഹത്തിന് മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
രാത്രിയോടെയാണ് കോവിഡ് പരിശോധനാ ഫലം ലഭിച്ചത്. കൂടുതൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും വിശദമായ പരിശോധനകൾക്കും വേണ്ടിയാണ് അദ്ദേഹത്തെബിലീവേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റിയത്.
Post Your Comments