Latest NewsKeralaNattuvarthaNews

മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രം; നിർദ്ദേശം അംഗീകരിക്കില്ലെന്ന് മത സംഘടനകൾ

കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കിയതിനെതിരെ മലപ്പുറത്ത് പ്രതിഷേധം ശക്തം. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിന്റെ ഭാഗമായി കലക്ടര്‍ കെ. ഗോപാലകൃഷ്ണൻ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ചടങ്ങുകളില്‍ പരമാവധി അഞ്ച് പേര്‍ക്ക് മാത്രമേ ഒരേസമയം പങ്കെടുക്കാകൂ.ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ രീതി തുടരുമെന്നും ഉത്തരവിൽ പറയുന്നു.

വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ പരമാവധി വീടുകളില്‍ തന്നെ നടത്താൻ ശ്രമിക്കണമെന്നും, ബന്ധു വീടുകളിലുള്‍പ്പടെ കൂടിച്ചേരുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതിനെതിരെയാണ് മത സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. അതേസമയം, രാത്രി നിസ്ക്കാരത്തിന്​ മുഖ്യമന്ത്രി പ്രത്യേക അനുമതി നൽകിയതിന്​ ശേഷം ജില്ലാ ഭരണകൂടം ഇടപെട്ട് മറ്റ്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്തിനാണെന്നാണ് മത സംഘടനകൾ ചോദിക്കുന്നത്.

shortlink

Post Your Comments


Back to top button