റിയാദ്: സൗദിയില്‍ ക്വാറന്റീന്‍ നിയമം ലംഘിച്ച 10 കൊറോണ വൈറസ് രോഗികളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ജിദ്ദയില്‍ നിന്നും അല്‍ തായിഫില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൊവിഡ് പോസിറ്റീവായ ശേഷവും ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മക്ക പ്രവിശ്യാ പൊലീസ് വക്താവ് അറിയിക്കുകയുണ്ടായി. കൊവിഡ് മഹാമാരിയെ നേരിടാന്‍ ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ലംഘനമാണിതെന്നും ഇവര്‍ക്കെതിരെ നടപടികളെടുത്ത് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. സൗദിയിലെ നിയമപ്രകാരം ക്വാറന്റീന്‍ നിയമം ലംഘിച്ചാല്‍ 200,000 റിയാല്‍ വരെ പിഴയോ രണ്ടു വര്‍ഷം തടവോ ഇവ രണ്ടുമോ ആണ് ശിക്ഷയായി ലഭിക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും.
Post Your Comments