Latest NewsNewsInternational

യൂറോപ്പ്-യു.എസ് രാജ്യങ്ങള്‍ക്കെതിരെ ഇറാനും തുര്‍ക്കിയും പാകിസ്ഥാനും, സഹായം വാഗ്ദാനം ചെയ്ത് ചൈനയും

ടെഹ്റാന്‍: ഇറാന്റെ തണലില്‍ തുര്‍ക്കിയും പാകിസ്ഥാനും ഒന്നിക്കുന്നു. ഇവര്‍ക്ക് പരോക്ഷ പ്രതിരോധ സഹായം നല്‍കാന്‍ ഒരുക്കമാണെന്ന് ചൈനയും അറിയിച്ചിരിക്കുകയാണ്. മേഖലയിലെ സുരക്ഷാ വെല്ലുവിളികളെ ഒരുമിച്ച് നേരിടാനാണ് നീക്കം. ഇറാനുമായി അടുത്ത 25 വര്‍ഷത്തേക്ക് ചൈന ഉണ്ടാക്കിയ കരാറാണ് മേഖലയിലെ സ്വാധീനം കൂട്ടാനുള്ള ധാരണയിലെത്തിയത്. അമേരിക്കയെ മുഖ്യശത്രുവായി കാണുന്ന രാജ്യങ്ങളാണ് ഏഷ്യന്‍ മേഖലയില്‍ ഒന്നിക്കുന്നത്. ഇതിനിടെ റഷ്യ നിലപാട് അറിയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Read Also : സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകള്‍; ഹൂതികളുടെ ആക്രമണ ശ്രമം തകര്‍ത്ത് അറബ് സഖ്യസേന

ഇറാന്റെ നയം അമേരിക്കയുണ്ടാക്കിയ വ്യാപാര സമ്മര്‍ദ്ദത്തെ മറികടക്കുക എന്നതാണ്. ഇതിനായി നിലവില്‍ ചൈനയെ ഉപയോഗപ്പെടുത്തുക എന്നതാണ് തന്ത്രം. പാകിസ്ഥാന് മതപരമായ പിന്തുണനല്‍കുന്ന രാജ്യമെന്ന നിലയിലാണ് തുര്‍ക്കി മേഖലയില്‍ താല്‍പ്പര്യം കാണിക്കുന്നത്. എല്ലാവര്‍ക്കും പ്രതിരോധ വാണിജ്യ സഹായങ്ങള്‍ നല്‍കിയാണ് ചൈനയുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button