ഗുരുവായൂര്‍: സംസ്ഥനം അതിരൂക്ഷ കോവിഡ് വ്യാപന ഭീതിയിലാണ്. പ്രതിദിന രോഗികളുടെ കണക്കുകൾ ഇരുപത്തിയെണ്ണായിരം എത്തി നിൽക്കുകയാണ്. ജില്ലകൾ തിരിച്ചു പ്രാദേശികമായ നിയന്ത്രണങ്ങൾ നടപ്പിലാക്കി കോവിഡിനെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാനം. ഇതിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ വിവാഹങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം ദേവസ്വം മാറ്റി.
ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ 41 വിവാഹങ്ങള്‍ നടക്കും. ഞായറാഴ്ച 121 വിവാഹങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഓരോ സംഘത്തിലും 12 പേര് മാത്രമായി വിവാഹം നടത്താം. 12 പേരില്‍ കൂടുതല്‍ ക്ഷേത്രനടപ്പന്തലിലേക്ക് പ്രവേശിപ്പിക്കില്ല. ഓണ്‍ലൈന്‍ വഴിയുള്ള ദര്‍ശനം 1000 പേര്‍ക്കായി പരിമിതപ്പെടുത്തി. രാത്രിയിലെ കൃഷ്ണനാട്ടം നിര്‍ത്തിവെച്ചു.
Post Your Comments