MollywoodLatest NewsCinemaNewsEntertainment

സേതുവിന്റെ ത്രില്ലർ ചിത്രത്തിൽ നായകനായി ഗോകുൽ സുരേഷ്

സേതുവിന്റെ തിരക്കഥയിൽ ഗോകുൽ സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘എതിരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമൽ കെ ജോബിയാണ്. സേതുവാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. റഹ്മാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നൈല ഉഷയും, വിജയ് നെല്ലിസുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ത്രില്ലർ ഗണത്തിൽ പെടുന്നതായിരിക്കും ചിത്രമായിരിക്കുമെന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന. രമേശ് പി പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം, അമ്പലമുക്കിലെ വിശേഷങ്ങളാണ് ഗോകുലിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രം. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗണപതിയും ഒരു പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button