Latest NewsIndiaNews

ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിച്ചുവെന്ന വാർത്ത ശരിയല്ല; നിഷേധിച്ച് ഗംഗാറാം ആശുപത്രി

ഓക്‌സിജൻ കിട്ടാതെ ആരും മരിക്കില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി

ന്യൂഡൽഹി: ഓക്‌സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിച്ചെന്ന വാർത്തകൾ നിഷേധിച്ച് ഡൽഹിയിലെ ഗംഗാറാം ആശുപത്രി. ഓക്‌സിജൻ ലഭിക്കാതെ രോഗികൾ മരിച്ചെന്ന വാർത്ത ശരിയല്ലെന്നും ഓക്‌സിജൻ കിട്ടാതെ ആരും മരിക്കില്ലെന്നും ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി.

Also Read: ബീവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പിക്കരുത്; കെപിഎ മജീദ്

24 മണിക്കൂറിനുള്ളിൽ 25 പേർ ഓക്‌സിജൻ ലഭിക്കാതെ മരിച്ചെന്ന് മെഡിക്കൽ ഡയറക്ടർ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇന്ന് രാവിലെയാണ് 25 പേർ മരിച്ചെന്നറിയിച്ച് മെഡിക്കൽ ഡയറക്ടർ വാർത്താക്കുറിപ്പ് ഇറക്കിയത്. എന്നാൽ, എല്ലാ രോഗികൾക്കും ഓക്‌സിജൻ നൽകാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മുടക്കമില്ലാതെ ഓക്‌സിജൻ നൽകാമെന്ന് ഇനോക്‌സ് കമ്പനി അറിയിച്ചിട്ടുണ്ടന്നും ആശുപത്രി ചെയർമാൻ അറിയിച്ചു.

60 പേരുടെ നില ഗുരുതരമാണെന്നും 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്‌സിജനേ ആശുപത്രിയിൽ ഉള്ളൂ എന്നും മെഡിക്കൽ ഡയറക്ടർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ഇതോടെ സംഭവം വലിയ ചർച്ചയായി. കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആശുപത്രി മാനേജ്‌മെന്റ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button