Latest NewsNewsIndia

‘മഹാമാരിയിലും ഒപ്പമുണ്ട്’; കോവിഡ് രോഗിയുടെ ജന്മദിനം ആഘോഷിച്ച് ആരോഗ്യപ്രവർത്തകർ, വീഡിയോ വൈറൽ

ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും എന്ന സന്ദേശമാണ് ആരോഗ്യ പ്രവർത്തകർ ഇതിലൂടെ നൽകുന്നത്

അഹമ്മദാബാദ്: രാജ്യം കോവിഡിനെതിരെ ശക്തമായി പോരാടുന്ന നാളുകളാണ് ഇപ്പോൾ കടന്നുപോകുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കോവിഡ് രോഗികളും ആരോഗ്യ പ്രവർത്തകരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചർച്ചയാകാറുണ്ടെങ്കിലും പ്രതീക്ഷ നൽകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്.

Also Read: ‘ഗർഭിണിയായിരുന്നപ്പോൾ ആദിത്യൻ മോളെ തല്ലി, പണവും സ്വർണവും വാങ്ങി’; പൊലീസ് സംരക്ഷണം തേടുമെന്ന് അമ്പിളി ദേവിയുടെ അച്ഛൻ

കോവിഡ് രോഗിയുടെ ജന്മദിനം ആരോഗ്യ പ്രവർത്തകർ ആഘോഷിക്കുന്ന സന്തോഷകരമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സൂറത്തിലെ സിവിൽ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള സ്ത്രീയുടെ ജന്മദിനം നാല് ആരോഗ്യ പ്രവർത്തകർ ചേർന്നാണ് ആഘോഷിക്കുന്നത്. ആരോഗ്യ പ്രവർത്തകർ മാസ്‌കും ഗ്ലൗസും പിപിഇ കിറ്റും ധരിച്ച് കോവിഡ് രോഗിയുടെ കട്ടലിന് സമീപമെത്തി ജന്മദിനാശംസകൾ നേരുന്നതും പാട്ട് പാടുന്നതുമെല്ലാം വീഡിയോയിൽ കാണാം.

https://www.instagram.com/p/CN9SgHDjY1o/?utm_source=ig_embed&utm_campaign=embed_video_watch_again

1959ൽ പുറത്തിറങ്ങിയ സുജാത എന്ന ആൽബത്തിലെ ആശ ബോസ്‌ലെ പാടിയ ‘തും ജിയോ ഹസാരോ സാൽ’ എന്ന ഗാനമാണ് ആരോഗ്യ പ്രവർത്തകർ ആലപിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കൊപ്പം ഓക്‌സിജൻ മാസ്‌ക് ധരിച്ച സ്ത്രീ കൈയ്യടിക്കുന്നതും കാണാം. ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും എന്ന സന്ദേശമാണ് ആരോഗ്യ പ്രവർത്തകർ ഇത്തരം പ്രവർത്തനങ്ങളിലൂടെ നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button