കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത അവലോകന യോഗത്തിലെ സംഭാഷണവും ദൃശ്യങ്ങളും ടെലിവിഷനിൽ പ്രക്ഷേപണം ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ ക്ഷമിക്കണമെന്നും യോഗത്തിന്റെ ദൃശ്യങ്ങൾ നൽകരുതെന്ന് നിർദ്ദേശം ഇല്ലായിരുന്നുവെന്നും കെജ്‌രിവാൾ അറിയിച്ചു.
യോഗത്തിലെ സ്വകാര്യ സംഭാഷണങ്ങൾ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തതിനെതിരെ വലിയ വിമർശനമാണ് രാജ്യ വ്യാപകമായി ഉണ്ടായത്. ഇതിന് പിന്നാലെയാണ് ക്ഷമ ചോദിച്ച് കെജ്‌രിവാൾ എത്തിയത്.
നേരത്തെ, അവലോകന യോഗത്തിലെ ദൃശ്യങ്ങളും സംഭാഷണവും ടെലിവിഷനിലൂടെ പങ്കുവെച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. പ്രധാനമന്ത്രിയുമായുള്ള ഔദ്യോഗിക യോഗത്തിൽ കൃത്യമായ മര്യാദകൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments