COVID 19Latest NewsKeralaNews

മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണം; വിവാദ ഉത്തരവ് പിൻവലിച്ചു കളക്ട‌ര്‍

സംസ്ഥാന തലത്തില്‍ തിങ്കളാഴ്ച നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കുന്നതാണെന്ന് ബഹു: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. തീരുമാനം പുനഃപരിശോധിക്കണമെന്ന വിവിധ മത നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ തിങ്കളാഴ്ച നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതാണെന്നും കളക്ടര്‍ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു

read also:മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രം; നിർദ്ദേശം അംഗീകരിക്കില്ലെന്ന് മത സംഘടനകൾ

കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ 5 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത് എന്ന് 23.4.2021 ന് ഉത്തരവ് ഇറക്കിയിരുന്നു. മത നേതാക്കളുമായി മുന്‍പ് നടന്ന യോഗത്തിലും , പിന്നീട് ഫോണിലൂടെയും , ജനപ്രതിനിധികളുമായി ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയും സംസാരിച്ചതിന് ശേഷം മലപ്പുറത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്ത് . അയത് പുന:പരിശോധിക്കണമെന്ന് വിവിധ മത നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ തിങ്കളാഴ്ച നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കുന്നതാണെന്ന് ബഹു: മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആയതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button