കോവിഡ് -19 ന്റെ പുതിയ സ്ഥിരീകരിച്ച കേസുകളില്‍ തെലങ്കാനയിലും മറ്റ് സംസ്ഥാനങ്ങളെ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഫെയ്‌സ് മാസ്‌കുകള്‍ പൊതുജനങ്ങളില്‍ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഈ മാസം ആദ്യം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമലംഘകര്‍ക്ക് 1000 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ മാസ്‌ക് വാങ്ങാന്‍ പണമില്ലാതെ തെലങ്കാനയിലെ ഒരു ആട്ടിടയന്‍ കിളിക്കൂട് മുഖാവരണമാക്കി.
തെലങ്കാനയിലെ മഹബൂബ് നഗര്‍ ജില്ലയിലെ ചിന്നമുനുഗല്‍ ചാര്‍ജ് സ്വദേശിയാണ് മേക്കല കുര്‍മയ്യയാണ് കിളിക്കൂട് മാസ്‌ക് ആക്കിയത്. പെന്‍ഷന്‍ കൈപ്പറ്റുന്നതിനായി സര്‍ക്കാര്‍ ഓഫീസിലേക്ക് പോകേണ്ടി വന്നു ഇയാള്‍ക്ക്. എന്നാല്‍ മാസ്‌ക് ധരിക്കാതെ സര്‍ക്കാര്‍ ഓഫീസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് മേക്കലയ്ക്ക് അറിയാമായിരുന്നു. ഇതോടെയാണ് സ്വയം ഒരു മാസ്‌ക് ഇയാള്‍ നിര്‍മ്മിച്ചത്. കിളിക്കൂട് ധരിച്ച് ഓഫീസിലെത്തിയ ഇടയന്റെ ചിത്രം വൈറലായി. 46,488 കോവിഡ് -19 കേസുകള്‍ ആണ് തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Post Your Comments