മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിഗരറ്റ്, ബീഡി വില്‍പ്പന താല്‍ക്കാലികമായി നിരോധിക്കുന്നത് സംബന്ധിച്ച് ബോംബെ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും പ്രതികരണം തേടി. പുകവലി ശീലമാക്കിയവരിലെ കൊവിഡ് ബാധയുടെ കണക്കും ആരാഞ്ഞു. കൊവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ സര്‍ക്കാരുകള്‍ നിരോധനം പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
Read Also : ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വായു വഴി കോവിഡ് പകരാം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
പുകവലിക്കാരില്‍ കൊവിഡ് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുളള വിവരങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പബ്ലിക് ഡൊമൈനുകളില്‍ ലഭ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് ഒരു പ്രശ്‌നമാണെങ്കില്‍, പൗരന്‍മാരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് സിഗരറ്റിന്റെയും ബീഡിയുടെയും വില്‍പ്പന നിരോധിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നാണ് അഭിപ്രായമെന്നും കോടതി വ്യക്തമാക്കി.
Post Your Comments