ന്യൂഡല്‍ഹി : അയോദ്ധ്യ തര്‍ക്കം, ഷാരൂഖ് ഖാന്റെ മധ്യസ്ഥത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ആഗ്രഹിച്ചിരുന്നു . ബോബ്ഡെയുടെ യാത്രയയപ്പ് ചടങ്ങില്‍ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ഈ ആഗ്രഹം നടന്നില്ലെന്നും ചില കാരണങ്ങളാലാണ് നടക്കാതെ പോയതെന്നും വികാസ് സിംഗ് പറഞ്ഞു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
Read Also : ഡൽഹിയിലെ തീവ്ര രോഗവ്യാപനത്തിന് കാരണം യുകെ വൈറസ്; കണക്കുകൾ ഞെട്ടിക്കുന്നത്
ജസ്റ്റിസ് ബോബ്ഡെ എന്നോട് അയോധ്യ വിഷയത്തില്‍ ഷാരൂഖ് ഖാനെ മധ്യസ്ഥതയ്ക്കായി കൊണ്ടുവരാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. ഈ വിഷയം ഞാന്‍ ഷാരൂഖുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടതില്‍ സന്തോഷവാനായിരുന്നു. അദ്ദേഹം മധ്യസ്ഥതയ്ക്ക് തയ്യാറുമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ മധ്യസ്ഥത നടന്നില്ലെന്നും വികാസ് സിംഗ് പറഞ്ഞു. കേസില്‍ എഫ്.എം ഖലീഫുള്ള, ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ജു എന്നിവരാണ് മധ്യസ്ഥരായി ഒടുവില്‍ നിയമിക്കപ്പെട്ടത്.
മധ്യസ്ഥ പാനല്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല . തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേസ് സുപ്രീം കോടതി തന്നെ കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2019 ല്‍ സുപ്രീം കോടതി അയോധ്യ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കിയിരുന്നു. മൂസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ ഇതിന് തുല്യമായ സ്ഥലവും നല്‍കാന്‍ കോടതി വിധിച്ചിരുന്നു.
Post Your Comments