കൊച്ചി: കോവിഡ് പരിശോധനാ ഫലം വന്നതിന് പിന്നാലെ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടൈത്തി. കൊച്ചിയിലാണ് സംഭവം. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. കോവിഡ് പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചതിന് പിന്നാലെ വിജയനെ കാണാതായിരുന്നു.
Read Also: സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായർ അറസ്റ്റിൽ
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗോശ്രീ പാലത്തിൽ വിജയനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments