KeralaLatest NewsIndiaNews

തൃശൂർ നഷ്ടപെട്ടേക്കുമെന്ന് സി.പി.ഐ; സുരേഷ് ഗോപി മിന്നിച്ചുവെന്ന് പൊതുസംസാരം

ഇത്തവണ സീറ്റുകൾ കുറയാൻ സാധ്യതയുണ്ടെന്ന് സി പി ഐ വിലയിരുത്തൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയ്‌ക്ക് ഇത്തവണ സീറ്റുകൾ കുറയാൻ സാധ്യതയുണ്ടെന്ന് സി പി ഐ വിലയിരുത്തൽ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടിയെങ്കിൽ ഇത്തവണ 17 സീറ്റിലാണ് പാർട്ടി വിജയം കണക്കാക്കുന്നത്. 13 മുതൽ 17 വരെ സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തൽ.
എൽ ഡി എഫ് തുടരുമെന്ന് സി പി ഐ എക്സിക്യുട്ടീവിൽ വിലയിരുത്തൽ. തിരൂരങ്ങാടിയിൽ അട്ടിമറി വിജയമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. തൃശൂർ ഇക്കുറി കൈവിട്ട് പോകാൻ സാധ്യതയുണ്ടെന്നും നേതൃത്വം പറയുന്നു.

Also Read:ഭര്‍ത്താവിനെ നോക്കുന്ന ഭാര്യ നന്മയുടെ പ്രതീകമെന്ന് മുഖ്യമന്ത്രി; നിയമത്തെ സാധാരണക്കാര്‍ പേടിച്ചാല്‍ മതിയെന്ന ഭാവമോ?

എൻ ഡി എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ രണ്ടാം വരവ് നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തൃശൂര്‍ മണ്ഡലത്തില്‍ റെക്കോർഡ് പോളിംഗ് ഉണ്ടായിരുന്നില്ല. മൂന്ന്‌ സ്‌ഥാനാര്‍ത്ഥികളോടുമുള്ള താല്‍പ്പര്യക്കുറവ്‌ വോട്ടര്‍മാര്‍ പ്രകടിപ്പിച്ചു. സ്‌ഥാനാര്‍ത്ഥിയാകാന്‍ വിമുഖത പ്രകടിപ്പിച്ച സുരേഷ്‌ഗോപിയുടെ എതിര്‍പ്പ്‌ മറികടന്നാണ്‌ ബി.ജെ.പി കേന്ദ്ര നേതൃത്വം എന്‍.ഡി.എ. സ്‌ഥാനാര്‍ത്ഥിയായി അദേഹത്ത പ്രഖ്യാപിച്ചത്‌. സിറ്റിംഗ്‌ എം.എല്‍.എ സുനില്‍കുമാറിന്റെ ജനകീയ പരിവേഷമില്ലാത്ത എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി പി. ബാലചന്ദ്രന്റെ പര്യടനം ആവേശമുണ്ടാക്കിയില്ല.

യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി പത്മജ വേണുഗോപാൽ പിതാവും മുന്‍മുഖ്യമന്ത്രിയുമായ ലീഡര്‍ കെ.കരുണാകരന്റെയും അമ്മ കല്ല്യാണിക്കുട്ടിയമ്മയുടേയും പേരുകള്‍ ആവര്‍ത്തിച്ച്‌ പറഞ്ഞാണ്‌ വോട്ട്‌ തേടിയത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുനില്‍കുമാറിനൊപ്പം നിന്ന ന്യൂനപക്ഷ സമുദായങ്ങളെ ഇത്തവണ ഒപ്പംനിര്‍ത്താന്‍ സാധിച്ചുവെന്ന്‌ കോണ്‍ഗ്രസ്‌ കരുതുന്നു. എന്നിരുന്നാലും ഇക്കുറി തൃശൂർ സുരേഷ് ഗോപി കൊണ്ടുപോകുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button