KeralaLatest NewsNews

കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

വടക്കാഞ്ചേരി; തലശേരി, ആറങ്ങോട്ടുകര, ദേശമംഗലം ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ തലശേരി പുളിക്കൽ നാസറിനെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.അശോക് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നു. എക്സൈസ് സംഘംനടത്തിയ പട്രോളിങ്ങിനിടെ സ്കൂട്ടറിൽ സൂക്ഷിച്ച കഞ്ചാവ് സഹിതം പിടികൂടുകയായിരുന്നു ഉണ്ടായത്. നേരത്തെ കഞ്ചാവുമായി പിടിയിലായ ആളിൽ നിന്നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം നാസറിനെ 10 പൊതി കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. വ്യാപക പരാതിയെ തുടർന്ന് ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് കഞ്ചാവ് വാങ്ങി 500 രൂപയുടെ ചെറു പൊതികളിലാക്കി യുവാക്കൾക്കും കൗമാര പ്രായക്കാർക്കും വിൽക്കുന്നതാണ് നാസറിന്റെ തൊഴിൽ.

പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫിസർമാരായ കെ.എൻ.മോഹൻദാസ്, സി.എം.സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ റെനിൽ രാജൻ, വി.എം.ഹരീഷ്, എക്സൈസ് ഡ്രൈവർ രമേഷ് എന്നിവരും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button