Latest NewsKeralaNews

ഞായറാഴ്ച്ചകളിൽ വിവാഹത്തിന് പങ്കെടുക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം; ഉത്തരവ് പുറത്തിറക്കി ജില്ലാ കളക്ടർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാകുന്നു. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച്ചകളിൽ വിവാഹങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Read Also: തിരുവനന്തപുരം സെൻട്രൽ ജയിലിൽ ബണ്ടി ചോർ ഉൾപ്പെടെ രണ്ടു പേർക്ക് കോവിഡ്; നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു

ജില്ലയിൽ ഞായറാഴ്ച എല്ലാവിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസമാവുന്നതിനാലാണ് ജില്ലാ കളക്ടർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം. വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുമായും സെക്രട്ടറിമാരുമായും കളക്ടർ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്. കോഴിക്കോട് ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് സംസ്ഥാന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനേക്കാൾ കൂടുതലാണ്. അതിനാലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

Read Also: ഭര്‍ത്താവിനെ നോക്കുന്ന ഭാര്യ നന്മയുടെ പ്രതീകമെന്ന് മുഖ്യമന്ത്രി; നിയമത്തെ സാധാരണക്കാര്‍ പേടിച്ചാല്‍ മതിയെന്ന ഭാവമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button