കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ആവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകളോട് പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കൊവിഡ് വാക്സിന് കേന്ദ്രം പണം മുടക്കണമെന്ന് പറഞ്ഞ് കത്തെഴുതിയ ശേഷം വാക്സിൻ ജനങ്ങൾക്ക് കേരള സർക്കാർ സൗജന്യമായി നൽകുമെന്ന് പറയുന്നതിൽ എന്താണ് ലോജിക്കെന്ന് ചോദിക്കുകയാണ് ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പിണറായി സാറേ, ഉത്തർപ്രദേശിൽ എല്ലാവർക്കും മെയ് 1 മുതൽ വാക്സിൻ സൗജന്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ആവശ്യമായ അളവിൽ അവർ വാക്സിൻ വാങ്ങുമത്രേ. സാറും പറഞ്ഞില്ലേ കേരളത്തിൽ എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന്? എന്നിട്ട് അതിന്റെ പണം കേന്ദ്രം മുടക്കണം എന്ന് ആവശ്യപ്പെട്ട് കത്തെഴുതിയാൽ പിന്നെ സാർ സൗജന്യമായി നൽകുമെന്ന് പറയുന്നതിൽ എന്താ കാര്യം; കേന്ദ്രം സൗജന്യമായി നൽകും എന്ന് പറഞ്ഞാൽ പോരേ?
Also Read:വോട്ടെടുപ്പിന് തൊട്ടുമുൻപ് ബംഗാളിൽ സ്ഫോടനം, 2 പേർക്ക് പരുക്ക്; 3 പേർ അറസ്റ്റിൽ
മൊത്തം വാക്സിൻ ഉല്പാദനത്തിന്റെ 50% കേന്ദ്രസർക്കാർ വാങ്ങി നിലവിലേതുപോലെ, രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ 45 വയസ്സിനു മുകളിൽ ഉള്ളവർക്ക് സൗജന്യമായി സർക്കാർ സംവിധാനം വഴി നൽകുമെന്നും, കൂടുതൽ ആവശ്യമുണ്ടെങ്കിൽ സംസ്ഥാനങ്ങൾ പ്രത്യേകം വാങ്ങണമെന്നും അല്ലേ സാറേ കേന്ദ്രം പറയുന്നത്? നിലവിലെ ഓർഡർ കഴിഞ്ഞാൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്ക് നൽകുന്ന അതേ വിലയിൽ തന്നെയാണ് വാക്സിൻ നൽകുക എന്നല്ലേ സാറേ സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞത്? സാറിന്റെ സർക്കാർ 5000 കോടി രൂപ മിച്ചം വെച്ചിട്ടാണ് ഇറങ്ങുന്നത് എന്നല്ലേ ധനമന്ത്രി തോമസ് ഐസക് സാർ പറഞ്ഞത്? അതിൽ നിന്നും ഒരു 1400 കോടി മുടക്കി കേരളത്തിൽ എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന സാറിന്റെ പ്രഖ്യാപനം നടപ്പിലാക്കിക്കൂടേ സാർ? പറ്റില്ല, അല്ലേ?
https://www.facebook.com/panickar.sreejith/posts/4021669414519770
Post Your Comments