ബർധമാൻ∙ ആറാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കവെ ബംഗാളിൽ ബോംബ് സ്ഫോടനം. പൂർബ ബർധമാൻ ജില്ലയിലെ കേതുഗ്രാം ണ്ഡലത്തിലെ ഒരു വീട്ടിൽ വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനം നടന്നത്. രണ്ടു പേർക്ക് പരുക്കേറ്റു. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവരെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.സ്ഫോടനം നടന്ന വീട്ടിൽ തന്നെയാണ് ബോംബ് നിർമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിൽനിന്ന് ബോംബ് നിർമിക്കുന്ന സാമഗ്രികൾ ഉൾപ്പെടെ കണ്ടെത്തിയതായി റൂറൽ എഎസ്പി ധുർബ ദാസ് പറഞ്ഞു.
സംഭവത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് കേതുഗ്രാം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ആനന്ദി ഘോഷ് ആരോപിച്ചു. എന്നാൽ തൃണമൂൽ സ്ഥാനാർഥി ഷെയ്ഖ് ഷാനവാസ് ഇതു നിഷേധിച്ചു.
Post Your Comments