KeralaCinemaMollywoodLatest NewsNewsEntertainment

പേളി മാണിയാവാന്‍ പോയി ദയ അശ്വതിയായി മാറിയ സൂര്യയെന്ന് ട്രോൾ; സൂര്യ ഫുൾ നാടകമാണെന്ന് ദയ അശ്വതി

സൂര്യയുടെ നാടകം കാണുന്നവർക്കു പോലും വെറുപ്പ് വരുന്നുണ്ടെന്ന് ദയ അശ്വതി

ബിഗ് ബോസ് സീസണ്‍ മൂന്നിലെ മത്സരാർത്ഥികളിലൊരാളാണ് സൂര്യ. സഹമത്സരാർത്ഥിയായ മണിക്കുട്ടന് പിന്നാലെ സൂര്യ പോകുന്നതിനെ ഹൗസിനുള്ളിലുള്ളവരും പുറത്തുള്ളവരും വിമർശിക്കുന്നുണ്ട്. സൂര്യയ്ക്കെതിരെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പേളി മാണിയാവാന്‍ പോയി ദയ അശ്വതിയായി മാറിയ സൂര്യയെന്നായിരുന്നു അതിലൊന്ന്. ഈ ട്രോളിന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് 2വിലെ മത്സരാർത്ഥിയായിരുന്ന ദയ അശ്വതി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ഷോയിലേക്ക് എത്തിയത്. യഥാര്‍ത്ഥത്തില്‍ വളരെ പാവമാണ് താനെന്ന് ദയ തെളിയിക്കുകയായിരുന്നു. രജിത് കുമാറിനെ ഒരുപാട് ഇഷ്ടമാണെന്നും എല്ലാവരും മാഷെ ഒറ്റപ്പെടുത്തുമ്പോള്‍ കൂടെ നില്‍ക്കുകയാണ് താനെന്നും ദയ പറഞ്ഞിരുന്നു. ഷോയിലുള്ളവര്‍ക്കും പ്രേക്ഷകര്‍ക്കുമെല്ലാം അറിയാവുന്ന കാര്യമാണിത്. മാഷിനോട് താന്‍ പ്രേമനാടകം അഭിനയിച്ചിട്ടില്ലെന്ന് ദയ പറയുന്നു. സൂര്യയുടെ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ തന്റെ പേര് വലിച്ചിടരുതെന്നും ദയ പറയുന്നു. ദയയുടെ കുറിപ്പ് ഇങ്ങനെ:

Also Read:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നുലക്ഷം കടന്നു

ഇത് എന്താണ് ഇങ്ങനെ ശ്ശേ, ഞാൻ ഒരിക്കലും കണ്ണാടിയിൽ പോയി പ്രേമനാടകം അഭിനയിച്ചിട്ടില്ല. എൻ്റെ നല്ല ഒരു ഫ്രണ്ട് മാത്രം ആണ് മാഷ്. ഞങ്ങൾ തമ്മിൽ അടിയും, വഴക്കും, തമാശയും, പരസ്പരം കുറ്റപ്പെടുതലുകളും ആ വീട്ടിൽ ഉണ്ടായിട്ടുണ്ട്, പിണക്കങ്ങളും, ഇണക്കങ്ങളും ഉണ്ടായിട്ടുണ്ട്. അത് കാണാൻ തന്നെ ഒരു ഒർജിനാലിറ്റി ഉണ്ടായിരുന്നു. അത് ജനങ്ങൾക്ക് ഇഷ്ട്ടമുള്ളത് കൊണ്ട് എനിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടി ഞാൻ ബിഗ്ഗ് ബോസ്സ് ഹൗസ്സിൽ പിടിച്ചു നിന്നതും എന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് ദയ പറയുന്നു.
സൂര്യ മൊത്തം കളിക്കുന്നതും വെറും നാടകം മാത്രം. അഭിനയം മാത്രം. കാണുന്നവർക്കു പോലും വെറുപ്പ് വരുന്നുണ്ട്. പ്ലീസ് എൻ്റെ പേര് സൂര്യയുടെ പേരിൽ കൂടി വലിച്ചിഴക്കരുത്. സൂര്യടെ അത്രക്ക് കലാപരമായി കഴിവ് എനിക്ക് ഇല്ലെങ്കിലും കള്ളത്തരമില്ലത്ത മനസ്സ് എനിക്ക് ഉണ്ട് അന്നും ഇന്നും എന്നുമെന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button