2019ല്‍ കാലാവധി അവസാനിച്ച തന്റെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വിനോദ് വീടിനടുത്തുള്ള കോവൂര്‍ നസീറ ഡ്രൈവിങ് സ്കൂളില്‍ ഏല്പിക്കുന്നു. കാലാവധി കഴിഞ്ഞ് ഒരുവര്‍ഷമായതിനാല്‍ റോഡ് ടെസ്റ്റ് ഉള്‍പ്പെടെ നടപടിക്രമം വേണമെന്ന് പറഞ്ഞ സ്കൂള്‍ അധികൃതര്‍ 6300 രൂപ ഫീസും വാങ്ങി. ലൈസന്‍സ് ഉടന്‍ ശരിയാക്കാം എന്ന അറിയിപ്പും കിട്ടി. പിന്നാലെ വിനോദ് ഷൂട്ടിങ് തിരക്കില്‍ കൊച്ചിയിലായി. ഇതിനിടെയാണ് നടനെ ഞെട്ടിച്ചുള്ള ട്വിസ്റ്റ് വന്നത്. ഒരുദിവസം രാവിലെ കോഴിക്കോട് സൈബര്‍ സെല്ലില്‍നിന്ന് ഫോണില്‍ വിളിച്ചിട്ട്, വിനോദല്ലെ? താങ്കളുടെ ലൈസന്‍സ് വ്യാജമായി പുതുക്കിയിട്ടുണ്ടല്ലോ… എന്ന്ചോദിക്കുകയായിരുന്നു. ലൈസന്‍സ് പുതുക്കാന്‍ നല്‍കിയെന്നല്ലാതെ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞതോടെ സംഭവകഥ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
Also Read:ഇക്കാർഡിയ്ക്ക് ഹാട്രിക്ക്, പിഎസ്ജി ഫ്രഞ്ച് കപ്പ് സെമിയിൽ
കോവൂര്‍ നസീറ ഡ്രൈവിങ് സ്കൂള്‍ അധികൃതര്‍ ‘സാരഥി’ വെബ്സൈറ്റില്‍ കയറി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.വി. രതീഷിന്റെ യൂസര്‍ നെയിമും പാസ്വേര്ഡും ഉപയോഗിച്ച് അദ്ദേഹം അറിയാതെ ലോഗിന്‍ ചെയ്ത് വിനോദിന്റെ ലൈസന്‍സ് പുതുക്കുകയായിരുന്നുവത്രെ. മാര്‍ച്ച് ഒന്നിനാണ് സംഭവം. രാത്രി എട്ടിനും 8.40നും ഇടയിലാണ് ലോഗിന്‍ ചെയ്ത് ലൈസന്‍സ് പുതുക്കിയത്. നാലുതവണ ലോഗിന്‍ ചെയ്തെന്ന് രതീഷിന് മൊബൈലില്‍ സന്ദേശം ലഭിച്ചതോടെ സംശയം തോന്നി അദ്ദേഹം ആര്.ടി.ഒക്ക് പരാതി നല്കി. ആര്.ടി.ഒയുടെ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തുകയും വിനോദ് കോവൂരിന്റെ ലൈസന്‍സാണ് പുതുക്കിയതെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ ആര്.ടി.ഒ പരാതി സൈബര്‍ സെല്ലിന് കൈമാറി.
അവരുടെ ശാസ്ത്രീയ അന്വേഷണത്തില്‍ നസീറ ഡ്രൈവിങ് സ്കൂളിന്റെ ഐ.പിയിലൂടെയാണ് വെബ്സൈറ്റില്‍ കയറിയെതന്ന് കണ്ടെത്തുകയും പൊലീസ് ഡ്രൈവിങ് സ്കൂളിലെത്തി ഹാര്‍ഡ് ഡിസ്കും മോഡവും ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തു. ഹാര്‍ഡ് ഡിസ്ക്കിലെ വിവരങ്ങള്‍ ഡിലീറ്റാക്കിയതിനാല് ഇവ വീണ്ടെടുക്കാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിെന്റ റിപ്പോര്‍ട്ട് ലഭിച്ചശേഷമാവും തുടര്‍നടപടി.
Also Read:ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ച് പ്രധാനമന്ത്രി
കുറ്റം ചെയ്തത് ഡ്രൈവിങ് സ്കൂള്‍ അധികൃതരാണെങ്കിലും പുലിവാല്പിടിച്ചത് വിനോദ് കോവൂരാണ്. കാലാവധി കഴിഞ്ഞ ലൈസന്‍സിന്റെ പേരില്‍ വലിയ തട്ടിപ്പുണ്ടായതോടെ ഇത് ഹൈദരാബാദിലെ സര്‍വറില്‍നിന്ന് റദ്ദാക്കിയശേഷമേ പുതിയ ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയൂ എന്നാണ് വിനോദിന് ലഭിച്ച ഉപദേശം. കാലതാമസമുണ്ടാവുമെന്നതിനാല് അതുവരെ താല്‍ക്കാലിക ലൈസന്‍സ് ലഭിക്കുമോ എന്നറിയാന്‍ അടുത്തദിവസം ആര്.ടി.ഒയെ സമീപിക്കുമെന്ന് വിനോദ് പറഞ്ഞു.
Post Your Comments