ഓലയുടെ സബ്‌സിഡിയറിയായ ‘ഓല ഇലക്ട്രിക്’ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരുലക്ഷം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also : കോവിഡ് വ്യാപനം : പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കെ.എസ്.ആർ.ടി.സി
ഇന്ത്യന്‍ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന എല്ലാം ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന വിലക്കുറവില്‍ ആയിരിക്കും സ്‌കൂട്ടറുകള്‍ ഓള വിപണിയില്‍ ഇറക്കുക എന്നാണ് സൂചന. വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നത് സംബന്ധിച്ചും പദ്ധതികളുണ്ട്.
രാജ്യത്തെ നാനൂറ് നഗരങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി ചാര്‍ജിങ് പോയന്റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. മൊത്തം ഒരുലക്ഷം ചാര്‍ജിങ് പോയന്റുകള്‍ ആണ് സ്ഥാപിക്കുക എന്നാണ് വിവരം. ഇതിനായി ‘ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ് വര്‍ക്ക്’ തന്നെ ഒരുക്കും.
ഓല സ്‌കൂട്ടര്‍ ചാര്‍ജ്ജിഫ് നെറ്റ് വര്‍ക്കിന് മറ്റ് ചില പ്രത്യേകതകളും ഉണ്ടായിരിക്കും. 18 മിനിട്ടുകൊണ്ട് ബാറ്ററി അമ്പത് ശതമാനം ചാര്‍ജ്ജ് ചെയ്യാനാകും എന്നാണ് റിപ്പോര്‍ട്ട്. 75 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഇത് മതിയാകും.
Post Your Comments