തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കെഎസ്ആർടിസി. രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രമായിരിക്കും കൂടുതൽ സർവ്വീസുകൾ. രാത്രി 60 ശതമാനം ദീർഘദൂര സർവ്വീസുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ.
മാസ്ക് ധരിക്കാത്ത ആരെയും ബസിൽ കയറ്റില്ല. ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ടോ എന്ന് കണ്ടക്ടർ ഉറപ്പുവരുത്തണമെന്നും നിന്നുള്ള യാത്ര അനുവദിക്കില്ലെന്നും കെഎസ്ആർടിസി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.
സംസ്ഥാനത്തെ കോടതികളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സാക്ഷി വിസ്താരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്. കക്ഷികൾക്ക് അനുമതിയോടെ മാത്രമെ കോടതി മുറിയിൽ പ്രവേശിക്കാനാകൂ. ഹൈക്കോടതിയാണ് സംസ്ഥാനത്തെ കോടതികളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
Post Your Comments