COVID 19Latest NewsNewsIndia

യുപിയിൽ 24 മണിക്കൂറിനുള്ളില്‍ 34,379 പേർക്ക് കോവിഡ്

ലക്‌നൗ: യുപിയിൽ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,379 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 195 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 10,541 ആയി ഉയർന്നു.

സംസ്ഥാനത്ത് ഇതുവരെ 9,76,765 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,514 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. ഇതുവരെ 7,06,414 പേരാണ് രോഗമുക്തരായതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.

ബുധനാഴ്ച 33,214 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 187 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ 2,59,810 സജീവകേസുകളാണുള്ളത്. രണ്ടുലക്ഷത്തിലധികം പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നതായും അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button