തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് കടുത്ത ക്ഷാമം നിലനില്‍ക്കെ ഇന്ന് അഞ്ചര ലക്ഷം ഡോസ് വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യവകുപ്പ്.
ഒരു ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് കേരളത്തില്‍ ഇപ്പോള്‍ ആകെ സ്റ്റോക്കുളളത്. തലസ്ഥാനമായ തിരുവനന്തപുരത്ത് ഇപ്പോള്‍ ആകെ ഉള്ളത് 6000 ഡോസ് വാക്‌സിന്‍ മാത്രമാണ്. വാക്‌സിന്‍ ക്ഷാമത്തെത്തുടര്‍ന്ന് മിക്ക ജില്ലകളിലും മെഗാ വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കുള്ള വാക്‌സീന്‍ ആദ്യമെത്തുന്നവര്‍ക്ക് നല്‍കും. സ്വകാര്യ മേഖലയില്‍ വാക്‌സിന്‍ തീരെ ലഭ്യമല്ല.
അതേസമയം കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ഇന്നലെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇന്നുമുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാവുകയില്ല. ക്യൂ ഒഴിവാക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കൊവിഡ് വാക്സീനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളൂ.
Post Your Comments