ന്യൂഡല്‍ഹി : ഇന്ത്യയില്‍ മെയ് 11 നും 15 നും ഇടയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രോഗികളുടെ എണ്ണം 30-35 ലക്ഷത്തിനിടയിലായേക്കുമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതായത് ഏകദേശം മൂന്നാഴ്ച കൂടി കൊവിഡ് കേസുകളില്‍ വലിയ വര്‍ദ്ധന ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Read Also : യുപിയിൽ 24 മണിക്കൂറിനുള്ളില്‍ 34,379 പേർക്ക് കോവിഡ്
പ്രവചന പ്രകാരം ഏപ്രില്‍ 25 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ വലിയ തോതില്‍ ഉയരും. മെയ് 1 മുതല്‍ അഞ്ച് വരെ ഒഡിഷ, കര്‍ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും മെയ് 6 മുതല്‍ 10 വരെ തമിഴ്‌നാട് ,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലുമാണ് കേസുകള്‍ ഉയരുക. ഏപ്രില്‍ 25 ഓടെ മഹാരാഷ്ട്രയിലും ഛത്തിസ്ഗഡിലും കേസുകളില്‍ വര്‍ദ്ധനവ് സംഭവിച്ചെന്നും ബിഹാറിലും ഉടന്‍ കേസുകള്‍ ഉയരുമെന്നും പ്രവചനം പറയുന്നു.
അതേസമയം, മദ്ധ്യപ്രദേശ്, ഗുജറാത്ത്, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളും ട്രാക്കുചെയ്യുന്നുണ്ടെങ്കിലും, ഈ മോഡല്‍ ഇപ്പോഴത്തെ പ്രവചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ 3,14,835 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, കേരളം, ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 75.66 ശതമാനവും.
Post Your Comments