COVID 19KeralaLatest NewsNews

‘സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്നു, കൂട്ടപ്പരിശോധന ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച്’; ആരോഗ്യമന്ത്രി

ജനങ്ങളുടെയും ആരോഗ്യവിദഗ്ധരുടെയും അഭിപ്രായം പരിഗണിച്ചാണ് കൂട്ടപ്പരിശോധന നടത്തുന്നതെന്ന് മന്ത്രി

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യമായതിനാലാണ് കൂട്ടപ്പരിശോധന നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനങ്ങളുടെയും ആരോഗ്യവിദഗ്ധരുടെയും അഭിപ്രായം പരിഗണിച്ചാണ് കൂട്ടപ്പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൂട്ടപ്പരിശോധന നടത്തുന്നത് അടിയന്തിര സാഹചര്യം ഉള്ളതിനാലാണെന്നും മന്ത്രി പറഞ്ഞു. കൂട്ടപ്പരിശോധനയ്ക്കെതിരെ രംഗത്ത് വന്ന കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേന് (കെജിഎംഒഎ) മറുപടി നൽകുകയായിരുന്നു മന്ത്രി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്കു താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോള്‍ ചെയ്യുന്നതെന്നു സംഘടന പറയുന്നു. പരിശോധന ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ ഓഗ്മെന്റഡ് ടെസ്റ്റിന്റെ ഫലം ഇപ്പാഴും പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല. ഇത് ടെസ്റ്റിന്റെ ഉദ്ദേശ്യം തന്നെ വിഫലമാക്കുന്നതാണെന്ന് കെജിഎംഒഎ ആരോപിച്ചിരുന്നു.

Also Read:നടൻ വിനോദ് കോവൂരിന്റെ ലൈസൻസ് വ്യാജമായി പുതുക്കിയത്

ആര്‍ടിപിസിആര്‍ പരിശോധന രോഗലക്ഷണമുള്ളവരിലും സമ്പര്‍ക്കപട്ടികയിലുള്ളവരിലും നിജപ്പെടുത്തണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കണം. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിങ് കിറ്റ് ഉറപ്പാക്കണം. എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കെജിഎംഒഎ മുന്നോട്ട് വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button