മാമാങ്കത്തിന് ശേഷം ത്രില്ലര്‍ ചിത്രമൊരുക്കാന്‍ ഒരുങ്ങി സംവിധായകന്‍ എം. പദ്മകുമാര്‍. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയാണ്. ചിത്രത്തിലെ നായിക കഥാപാത്രങ്ങളായി അദിതി രവി, സ്വാസിക എന്നിവർ എത്തുന്നു.
‘കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രം ആയിരിക്കും ഇത്. കേരളത്തില്‍ മുന്‍പുണ്ടായ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്’, എന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ചിത്രത്തില്‍ കുറച്ച് സസ്പെന്‍സ് മുഹൂര്‍ത്തങ്ങള്‍ ഉണ്ടെന്നും തല്ക്കാലം അത് പുറത്തുവിടാന്‍ സാധിക്കില്ലെന്നും അഭിലാഷ് വ്യക്തമാക്കി.തൊടുപുഴ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫർ മാഫിയ ശശിയാണ്.
പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
Post Your Comments