അബുദാബി : ദുബായ്ക്ക് പിന്നാലെ അബുദാബിയിലേക്കും പുതിയ യാത്ര നിയന്ത്രണം. ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ 48 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ പരിശോധാ ഫലം നിര്‍ബന്ധമാക്കി.
Read Also : അഞ്ചര ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ ഇന്നെത്തുമെന്ന് ആരോഗ്യവകുപ്പ്
ദുബൈയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സമാനമായ നിയന്ത്രണം നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അബുദാബി വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍, 12 വയസിന് താഴെയുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ല. അബുദാബിയുടെ ഇത്തിഹാദ് എയര്‍വേസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ അബുദാബിയിലേക്ക് 96 മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലമായിരുന്നു വേണ്ടിയിരുന്നത്.
Post Your Comments