കൊടുമൺ; ലോക്ഡൗൺ മുന്നിൽ കണ്ട് വിൽപനയ്ക്കായി ശേഖരിച്ച് വച്ചിരുന്ന 3005 കവർ നിരോധിത പുകയില ഉൽപന്നം പൊലീസ് കണ്ടെത്തി പിടികൂടിയിരിക്കുന്നു. പരിശോധനയുമായി ബന്ധപ്പെട്ട് ചന്ദനപ്പള്ളി മേലേതിൽ വീട്ടിൽ കെ. ഷൈജുവിനെ (30) പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 4 ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന 2,20,000 രൂപ വില വരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയിരിക്കുന്നത്. ഒരു കവറിന് 50 മുതൽ 100 രൂപ വരെ വിലവരുന്നതാണ്.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഒരു കവറിന് 100 മുതൽ 120 രൂപ വരെ വിലയായിരുന്നു. ഇനിയും ലോക്ഡൗൺ വന്ന് ഇവയ്ക്ക് ആവശ്യക്കാർ ഏറി വരുമെന്ന് കരുതി കൂടുതലായി കൊണ്ടുവന്ന് ശേഖരിച്ച് വച്ചിരിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നിർദേശം അനുസരിച്ച് എസ്എച്ച്ഒ ടി. വിജയകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ആർ. ബിനു, മിഥുൻ ജോസ്, എസ്.എസ്. അഖിൽ, വി.എസ്.സുജിത്കുമാർ, എസ്. ശ്രീരാജ്, പ്രമോദ് ജി.കുമാർ, എം.ആർ.രാജേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Post Your Comments