റിയാദ്: ചരിത്രത്തിൽ ആദ്യമായി മക്കയിലെ ഹറം പളളിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളെ നിയോഗിക്കാനൊരുങ്ങി സൗദി ഭരണകൂടം. സൗദിയില്‍ ഇതാദ്യമായാണ് ഹജ്ജ്, ഉംറ സുരക്ഷാ ഗാര്‍ഡുകളായി വനിതകളെ നിയോഗിക്കുന്നത്. ഹറമില്‍ നിയമിതരായ വനിതാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സൗദി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.
Read Also: ഇന്ത്യ വാക്‌സിൻ ലഭ്യമാക്കിയത് ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ; പ്രധാനമന്ത്രി
അതേസമയം ട്വിറ്ററിലൂടെ സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വനിതാ ഉദ്യോഗസ്ഥയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 2020 ഡിസംബറില്‍ മക്കയിലെ ഗ്രാന്‍ഡ് പള്ളിയിലേക്ക് വനിതാ സന്ദര്‍ശകരെ സേവിക്കുന്നതിനായി വിശുദ്ധ മസ്ജിദുകളുടെ ജനറല്‍ പ്രസിഡന്‍സി വിവിധ വകുപ്പുകളിലായി 1500 ഓളം വനിതകളെ നിയമിച്ചിരുന്നു.
Post Your Comments