![](/wp-content/uploads/2021/04/fire.jpg)
ഓച്ചിറ; ടി.എസ്.കനാലിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ട് ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. ശ്രായിക്കാട് ചെമ്പകശേരിൽ ജല രാജന്റെ ഉടമസ്ഥതയിലുള്ള ‘അമ്മേ ദേവി’ എന്ന തടി ബോട്ടാണു പൂർണമായി കത്തി നശിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി 12.30ന് സംഭവം ഉണ്ടായിരിക്കുന്നത്. മത്സ്യബന്ധനം കഴിഞ്ഞു ശ്രായിക്കാട് പശ്ചിമേശ്വരം ക്ഷേത്രത്തിനു സമീപത്തെ കടവിൽ ബോട്ട് നിർത്തിയിട്ടിരിക്കുകയായിരുന്നു ഉണ്ടായത്.
കരുനാഗപ്പള്ളിയിൽ നിന്ന് അഗ്നിശമന സേന എത്തി ബോട്ടിലെ തീ അണയ്ക്കാൻ ശ്രമിക്കുമ്പോൾ ബോട്ട് കനാലിലൂടെ കഴിക്ക് ഭാഗത്തെ കുന്നു മണ്ണേൽ കടവിലേക്ക് ഒഴുകി മാറുകയായിരുന്നു ഉണ്ടായത്. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓച്ചിറ പൊലീസ് കേസെടുത്തു.
Post Your Comments