Latest NewsKeralaNews

രണ്ട് വര്‍ഷം മുമ്പ് നടന്ന ഷാജിയുടെ കൊലപാതകം പുറംലോകം അറിയാതിരുന്നത് വീടിരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍ കാരണം

അഞ്ചല്‍: കൊല്ലം ഭാരതീപുരത്ത് രണ്ടര വര്‍ഷം മുമ്പ് സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തുമ്പോള്‍ നിര്‍ണ്ണായകമാകുന്നത് റോയിയുടെ വെളിപ്പെടുത്തലുകളാണ്. പള്ളിമേലതില്‍വീട്ടില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടമാണ് കണ്ടെടുത്തത്.സംഭവത്തില്‍ കൊല്ലപ്പെട്ട ഷാജി പീറ്ററുടെ സഹോദരന്‍ സജിനും അമ്മ പൊന്നമ്മയും അറസ്റ്റിലായിരുന്നു.

Read Also : തന്നെ കൊലപ്പെടുത്തിയെന്ന് ഷാജി സ്വപ്നത്തിൽ വന്നു പറഞ്ഞു, പോലീസിനെ അറിയിക്കാത്തതെന്തെന്നും നിരന്തരം ചോദിച്ചു- റോയി

ഷാജിയുടെ മരണം പുറത്തു വരില്ലെന്നായിരുന്നു പൊന്നമ്മയുടേയും സജിന്റേയും കണക്കു കൂട്ടല്‍. എന്നാല്‍ ഇരുവരുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പൊന്നമ്മയുടെ അടുത്ത ബന്ധുവായ റോയി സത്യം വെളിപ്പെടുത്തുകയായിരുന്നു. മൃതദേഹ അവശിഷ്ടം കണ്ടെത്തിയതോടെ തെളിവായി വെറുമൊരു
ചാക്കും എല്ലിന്‍ കഷ്ണവുമാണ് കിട്ടിയത്. അതുകൊണ്ട് ഡി.എന്‍.എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് റോയി ആണെന്ന് ഉറപ്പിക്കും. അറസ്റ്റിലായ അമ്മ പൊന്നമ്മയുടെ സാമ്പിള്‍ ഉപയോഗിച്ചാകും പരിശോധന.

2019 ലെ തിരുവോണദിവസമാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണര്‍ കുഴിച്ചപ്പോള്‍ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്. സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും വഴക്കിനിടെ സജിന്‍ കമ്പിവടി കൊണ്ട് ഷാജിയുടെ തലയ്ക്കടിക്കുകയുമായിരുന്നു. അടിയേറ്റ് ഷാജി നിലത്തുവീണു. ഇവര്‍ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാല്‍ സംഭവം മറ്റാരും അറിഞ്ഞില്ല. സജിനും അമ്മ പൊന്നമ്മയും ചേര്‍ന്ന് മൃതദേഹം മുറ്റത്തെ കിണറിനുസമീപം കുഴിച്ചിട്ടു. നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവില്‍ കഴിയുന്നത് പതിവായിരുന്നു. ഇടയ്ക്കു മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ പിടിക്കപ്പെടില്ലെന്നും കരുതി. നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ പൊലീസ് ഇയാളെ അന്വേഷിച്ചിരുന്നു. പൊലീസിനെ ഭയന്ന് എവിടെയോ മാറിത്താമസിക്കുന്നുവെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്.

അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ കൊലപാതകവിവരവും പരാമര്‍ശിക്കപ്പെട്ടു. പൊന്നമ്മയില്‍ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു. ഇതുകേട്ട റോയി കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി സംഭവം വിവരിച്ചു. ഇതേത്തുടര്‍ന്ന് പത്തനംതിട്ട-പുനലൂര്‍ ഡിവൈ.എസ്പി.മാര്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്.

കൊലപാതകം നടന്ന വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടിയാണ് രണ്ടു വര്‍ഷക്കാലം കൊലപാതക വിവരം പുറത്തറിയാതെ സൂക്ഷിക്കാന്‍ കുടുംബത്തിന് സഹായമായത്. അയല്‍പക്കത്തെങ്ങും മറ്റ് വീടുകള്‍ ഇല്ലാതിരുന്നതും കൊലപാതക വിവരം പുറത്തറിയാതിരിക്കാന്‍ കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button