വൂൾഫ് എന്ന സിനിമയിലെ നടൻ ഇർഷാദിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോ എന്ന കഥാപാത്രത്തെയാണ് ഇർഷാദ് സിനിമയിൽ അവതരിപ്പിച്ചത്. ഒടിടി ഫ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. എന്നാൽ ഇർഷാദിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയനന്ദനൻ. സിനിമ എന്ന വലിയ സ്വപ്നത്തിന്റെ അടുത്തെത്താൻ ആൾക്കൂട്ടത്തിലെ ഒരാളായി ഇർഷാദ് പല തവണ നിന്നിട്ടുണ്ടെന്നും അതൊന്നും അവഗണനായി തോന്നിയെന്ന് ഒരിക്കൽ പോലും പരാതിപ്പെട്ടിട്ടില്ലെന്നും പ്രിയനന്ദനൻ വ്യക്തമാക്കി.
സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന ടി വി ചന്ദ്രൻ, പവിത്രൻ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുട്ടപ്പൻ, സാക്ഷി എന്നീ സിനിമകൾ നടൻ എന്ന രീതിയിൽ ഉയിർപ്പായെങ്കിലും മുഖ്യധാരയിലേക്ക് എത്തിച്ചേരാൻ ഇർഷാദിന് പിന്നെയും കാത്തിരിക്കേണ്ടി വന്നു. ഒരു നടൻ എന്ന നിലയിൽ ഇർഷാദ് അടയാളപ്പെട്ട് തുടങ്ങിയെന്ന് പ്രിയനന്ദനൻ പറഞ്ഞു.
Post Your Comments