
ഇടുക്കി : ഇടുക്കി അടിമാലി മാങ്കടവില്‍ നിന്നും കാണാതായ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാല്‍ക്കുളം മേട്ടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ മരച്ചില്ലയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇരുവരുടെയും കാലുകൾ നിലത്ത് മുട്ടിയ നിലയിലായിരുന്നു. അടിമാലി ഓടക്കാസിറ്റി മൂന്നുകണ്ടത്തില്‍ അനികുമാര്‍ – മിനി മോള്‍ ദമ്പതികളുടെ മകള്‍ ശിവഗംഗ (19), ഇവരുടെ വീടിന് അടുത്ത് തന്നെയുള്ള മാങ്കടവ് മരോട്ടിമൂട്ടില്‍ പരേതനായ രവീന്ദ്രന്‍റെയും തങ്കമണിയുടെയും മകന്‍ വിവേക് (21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശിവഗംഗയുടെ ഷാളിൻ്റെ ഇരുവശത്തും തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ.
Also Read:അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും; രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കും
ഈ മാസം 13-നാണ് ഇരുവരെയും കാണാതായത്. രാത്രിയാണ് ശിവഗംഗയെ കാണാതായത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. അന്വേഷണത്തിനൊടുവിൽ ശിവഗംഗ വിവേകിനൊപ്പമാണ് പോയതെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ വീടിന് സമീപത്തെ മാങ്കടവ് ദേവി ക്ഷേത്രത്തിൽ നിന്നും ലഭിച്ചു. 14 ആം തീയതി വിവേക് സുഹൃത്തിനെ വിളിച്ച് നാടുവിടുകയാണെന്ന് പറഞ്ഞു. ഇതോടെ, മൊബൈൽ ഫോണും നിശ്ചലമായി.
ഇരുവരുടെയും പ്രണയബന്ധം ഇരു വീട്ടുകാര്‍ക്കും അറിവുള്ളതായിരുന്നു. പെണ്‍കുട്ടിയുടെ പഠനം പൂര്‍ത്തിയായ ശേഷം വിവാഹം എന്ന തീരുമാനത്തിലായിരുന്നു മാതാപിതാക്കള്‍. വീട്ടുകാർക്ക് പ്രണയത്തിനോട് എതിർപ്പൊന്നുമുണ്ടായിരുന്നുമില്ല. എന്നിട്ടും എന്തിനാണ് ഈ നാടുവിടലും ആത്മഹത്യയുമെന്ന് ആർക്കും മനസിലാകുന്നില്ല. നാടുവിടുകയാണെന്ന് പറഞ്ഞ കമിതാക്കൾ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താകുമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments