ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച മരിച്ച രാജു ഗ്രേഷ്യസിന്റെ ഭാര്യ ലിസി രാജുവും (58) കോവിഡ് മൂലം മരിച്ചു. മയൂര്‍ വിഹാര്‍ ഒന്നിലെ ആര്‍എസ്എന്‍ സീനിയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളിലെ നഴ്സായി ജോലി ചെയ്യുകയായിരുന്നു ലിസി രാജു.
Read Also : മഹാരാഷ്ട്രയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ; പൊതു ഗതാഗതം സർക്കാർ ഉദ്യോഗസ്ഥർക്കും, ആരോഗ്യ പ്രവർത്തകർക്കും മാത്രം
കൊല്ലം വര്‍ക്കല അയിരൂര്‍ ഹരിതപുരം ഡെയ്സി കോട്ടേജില്‍ രാജു ഗ്രേഷ്യസ് തിങ്കളാഴ്ചയാണ് മരിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ ചില്ല ഗാവിലെ 31-ഡിഡിഡിഎ ഫ്ളാറ്റില്‍ താമസമായിരുന്നു. മകന്‍ കെന്നി ഗ്രേഷ്യസ് (ജയ്ഹിന്ദ് ക്യാമറമാന്‍) ഇപ്പോഴും ശാന്തി മുകുന്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കെന്നിയുടെ ഭാര്യ അനു ഇതേ ആശുപത്രിയില്‍ നഴ്സാണ്. സംസ്‌കാരം വ്യാഴാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments