കോഴിക്കോട് : മുഖ്യമന്ത്രിയുടെ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന വാക്‌സിനെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോവുമെന്നാണോ മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നതെന്നും വാക്‌സിന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ആ ചോദ്യത്തിനാണ് ആദ്യം ഉത്തരം പറയേണ്ടതെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസഭയിലെ ഒരംഗം ക്യൂബയില്‍ നിന്നൊക്കെ കൊണ്ടുവരുമെന്ന് പറഞ്ഞ സ്വന്തം വാക്‌സിന്‍ എവിടെയെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. എന്തടിസ്ഥാനത്തിലാണ് വാക്‌സിന്‍ എത്തിക്കുമെന്ന ഹിമാലയന്‍ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതെന്നും പ്രകടനപത്രികയില്‍ ആ വാഗ്ദാനം ഉള്‍പ്പെടുത്തിയതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. ഒരു പോസ്റ്റുമാന്റെ പണി മാത്രമാണ് സംസ്ഥാന ഗവണ്‍മെന്റിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : രാജ്യത്ത് കോവിഡ് പോരാട്ടത്തിന് സഹായവുമായി ടാറ്റ ഗ്രൂപ്പ് , ടാറ്റയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
നരേന്ദ്രമോദി സര്‍ക്കാര്‍ പിണറായി വിജയന്‍ സര്‍ക്കാരിനെപ്പോലെയല്ല, പറഞ്ഞാല്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരാണ്. ഇന്ത്യയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്ന നിലയില്‍ മുന്നോട്ടു പോകുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments