പാലക്കാട് : കൊവിഡ് വ്യാപനം രൂക്ഷമായിരിക്കേ താത്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച ആരോഗ്യ പ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. പാലക്കാട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ച 49 പേരെയാണ് പിരിച്ചുവിട്ടത്.
ശുചീകരണ തൊഴിലാളികളടക്കം 49 പേര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ആറ് മാസത്തേക്ക് ഇവരെ നിലനിര്‍ത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് പോലും മറികടന്നാണ് ജില്ലയിലെ ആരോഗ്യ വിഭാഗം കൂട്ട പിരിച്ചുവിടല്‍ നടത്തിയതെന്നാണ് ആക്ഷേപം. ഉന്നതര്‍ക്ക് ഇഷ്ടമുള്ളവരെ ജോലിയില്‍ പ്രവേശിപ്പിക്കാനാണ് പഴയ ജീവനക്കാരെ പുറത്താക്കിയതെന്നാണ് ജോലി നഷ്ടമായവരുടെ പരാതി. പിരിച്ചുവിടല്‍ നടപടിക്കെതിരെ പ്രതിഷേധം തുടരുകയാണ്.
Post Your Comments