COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.35 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിനാല് കോടി മുപ്പത്തിയഞ്ച് ലക്ഷത്തിന് മുകളിലെത്തിയിരിക്കുന്നു. ആകെ മരണസംഖ്യ മൂന്നര ലക്ഷം കടന്നിരിക്കുന്നു. പന്ത്രണ്ട് കോടിയിലേറെ പേർ രോഗമുക്തി നേടിയിരിക്കുന്നു.

കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. യുഎസിൽ അറുപതിനായിരത്തിലധികം പേർക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്നേകാൽക്കോടി കടന്നിരിക്കുന്നു. ഇന്ത്യ, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് കൊറോണ വൈറസ് രോഗ വ്യാപനത്തിൽ അമേരിക്കയ‌്ക്ക് പിന്നിലുള്ളത്.

എന്നാൽ അതേസമയം, ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി. രാജ്യത്ത് മഹാരാഷ്‌ട്ര, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന തോതിൽ കേസുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button