Latest NewsNewsIndia

പാക്കിസ്ഥാനില്‍ നിന്ന് എത്തിയ പ്രാവ് കസ്റ്റഡിയിൽ ; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്‌എഫ്

അമൃതസർ : അജ്ഞാത സന്ദേശവുമായി അതിര്‍ത്തി കടന്നെത്തിയ പ്രാവിനെതിരേ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​ത്​​ പഞ്ചാബ്​ പൊലീസ്​. ഇന്ത്യ പാകിസ്​ഥാന്‍ അന്താരാഷ്​ട്ര അതിര്‍ത്തിക്ക്​ സമീപമാണ്​ സംഭവം. ബോര്‍ഡര്‍ ഔട്ട്​ പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളിന് സമീപം പറക്കുന്നതിനിടെയാണ് പ്രാവിനെ പിടികൂടിയത്. പ്രാവിന്‍റെ കാലില്‍ ബന്ധിച്ച കടലാസ് കഷണം കണ്ടെടുത്തിട്ടുണ്ട്​.

Read Also : ബിയര്‍ കൊണ്ട് പോയ ലോറി മറിഞ്ഞു, ബിയർ ബോട്ടിലുകൾക്കായി കൂട്ടയടി ; വീഡിയോ വൈറൽ

കഴിഞ്ഞ 17ന് വൈകുന്നേരം പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള ബോര്‍ഡര്‍ പോസ്റ്റില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലായിരിക്കെ കോണ്‍സ്റ്റബിള്‍ നീരജ് കുമാറാണ്​ പ്രാവിനെ കണ്ടെത്തിയത്​. പ്രാവിനെ പിടികൂടിയ കോണ്‍സ്റ്റബിള്‍ ഉടന്‍ തന്നെ പോസ്റ്റ് കമാന്‍ഡര്‍ ഓംപാല്‍ സിങ്ങിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രാവിന്‍റെ കാലില്‍ പശ കൊണ്ട് ഒട്ടിച്ച നിലയില്‍ വെള്ള പേപ്പര്‍ കണ്ടെത്തുകയായിരുന്നു. പേപ്പറില്‍ ഒരു നമ്പർ എഴുതിയിരുന്നതായും സുരക്ഷാ ഉദ്യോഗസ്​ഥര്‍ പറഞ്ഞു. അമൃതസറിലെ കഹന്‍ഗാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തലയില്‍ കറുത്ത നിറമുള്ള വെളുത്ത പ്രാവെന്നാണ്​ എഫ്​.ഐ.ആറില്‍ വിവരിച്ചിരിക്കുന്നത്​. കണ്ടെടുത്ത വസ്തുക്കളില്‍ വെള്ളക്കടലാസും ഉള്‍​പ്പെടുത്തിയിട്ടുണ്ട്. സമാനമായ സംഭവത്തില്‍ ചാരവൃത്തിക്കായി പാകിസ്ഥാനില്‍ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന മറ്റൊരു പ്രാവിനെ 2020 മെയില്‍ ജമ്മു കശ്മീരിലെ കഠ്​വ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button