ഇന്നലെ വരെയുള്ള വാക്സിൻ ലഭ്യതാ കണക്കുകൾ പ്രകാരം കേരളത്തിന്റെ കൈവശം 9.76 ലക്ഷം വാക്സിൻ ഡോസുകൾ ആണ് ഉള്ളത് . ആകെ കേരളം ഉപയോഗിച്ചത് 60 ലക്ഷം ഡോസുകൾ. ശരാശരി 65,000 പ്രതിദിനം.
ഈ കണക്കിൽ 15 ദിവസത്തെ സ്റ്റോക്ക് കൂടി ഇപ്പോൾ കേരളത്തിൽ ഉണ്ട്. കേന്ദ്രം കൊടുക്കുന്നത് 4 ദിവസം കൊണ്ട് ഉപയോഗിച്ച് തീർക്കാം. അപ്പോൾ വീണ്ടും അത് റീഫിൽ ചെയ്യപ്പെടും. ആ കണക്ക് വച്ചു ദിവസേന കേരളം 2.44 ലക്ഷം ഡോസുകളിൽ എത്തണം. അതിന് ഇപ്പോഴത്തെ വാക്സിൻ കേന്ദ്രങ്ങൾ പോരാ എന്നാണു പലരുടെയും അഭിപ്രായം.
ഇതിനായി മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കേരളം തയ്യാറാകണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ആണ് മാധ്യമങ്ങളും ചില പ്രത്യേക പ്രൊഫൈലുകളും രാജ്യത്തും സംസ്ഥാനത്തും വാക്സിൻ ക്ഷാമം ഉണ്ടെന്നു വ്യാജ പ്രചാരണം നടത്തുന്നത്. ഈ മാധ്യമങ്ങൾ ഉത്തരേന്ത്യയിൽ നിന്നുള്ള വാർത്തകളിൽ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നു. 27 കോടി ജനസംഖ്യയുള്ള യുപിയിൽ 18 വയസ്സിനു മുകളിലുളളവർക്ക് വാക്സിൻ യോഗി സർക്കാർ സൗജന്യമാക്കിയിരിക്കുകയാണ്.
എന്നാൽ കേരളത്തിൽ 45 വയസ്സിനു മുകളിൽ ഉള്ളവർക്ക് പോലും ഇതുവരെ വാക്സിൻ എത്തപ്പെട്ടിട്ടില്ല. ഉള്ള കേന്ദ്രങ്ങളിൽ വാക്സിൻ ക്ഷാമവും കോവിഡ് മരണങ്ങളും കൂടുന്നു എന്ന മാധ്യമ വാർത്തകൾ കണ്ടു പരിഭ്രാന്തരായ ജനങ്ങളുടെ തിരക്കും നാം കണ്ടതാണ്. അതേസമയം ഈ വര്‍ഷം മധ്യത്തോടെ കൊവിഡ് വാക്സിന്‍ പൊതുവിപണിയില്‍ ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് വിവിധ വാക്സിന്‍ നിർമ്മാണ കമ്പനികള്‍ കരുതുന്നത്. വാക്‌സിനേഷന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകുന്നുണ്ട്.
സർക്കാർ ആശുപത്രികളിൽ സൗജന്യ വാക്‌സിൻ ഉൾപ്പെടെ നൽകുന്നുണ്ട്. മെയ് 1 ന് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാൻ ആരംഭിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ ജനങ്ങളെ പരിഭ്രാന്തിയിലാക്കാതെ സംയമനത്തോടെ കാര്യങ്ങൾ ചെയ്യുന്നതാണ് ഓരോ പൗരന്റെയും കടമ. ഈ വിഷയത്തിൽ ഒരു സൈക്കോളജിസ്റ്റിന്റെ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്,
1.വൈറസിനെക്കുറിച്ചുള്ള വാർത്തകളിൽ നിന്ന് സ്വയം അകലം പാലിക്കുക.. (നമ്മൾ അറിയേണ്ടതെല്ലാം, ഇതിനകം നമ്മൾക്ക് അറിയാം).
2. മരണസംഖ്യ അറിയാനായി ശ്രമിക്കാതിരിക്കുക.. ഏറ്റവും പുതിയ സ്കോർ അറിയുന്നത് , ഇത് ക്രിക്കറ്റ് മത്സരമല്ല എന്ന് അറിയുക.
3. ഇൻറർനെറ്റിൽ കൂടുതൽ വിവരങ്ങൾക്കായി പരതരുത്., ഇത് നിങ്ങളുടെ മാനസിക നിലയെ ദുർബലപ്പെടുത്തും.
4 . മാരകമായ സന്ദേശങ്ങൾ അയയ്ക്കുന്നത് ഒഴിവാക്കുക. ചില ആളുകൾക്ക് നിങ്ങളുടേതിന് സമാനമായ മാനസിക ശക്തിയില്ല എന്ന് അറിയുക. സഹായിക്കുന്നതിനുപകരം, ഇത്തരം ഫോർവേഡുകൾ വിഷാദം രോഗത്തിലേക്ക് നയിക്കപെടാം എന്നറിയുക.
5 . കഴിയുമെങ്കിൽ, വീട്ടിൽ മനോഹരമായ സംഗീതം കേൾക്കുക. കുട്ടികളെ രസിപ്പിക്കുന്നതിനും കഥകളും ഭാവി പദ്ധതികളും പറയാൻ ബോർഡ്, തുടങ്ങിയ ഗെയിമുകൾക്കായി തിരയുക.
6. കൈകഴുകുക, വീട്ടിലെ എല്ലാവർക്കുമായി ഒരു അടയാളമോ അലാറമോ ഇടുക വഴി വീട്ടിൽ അച്ചടക്കം പാലിക്കുക.
7. നിങ്ങളുടെ പോസിറ്റീവ് മാനസികാവസ്ഥ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കാൻ സഹായിക്കും, അതേസമയം നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും വൈറസുകൾക്കെതിരെ ദുർബലമാക്കുകയും ചെയ്യും.
8. ഏറ്റവും പ്രധാനമായി, ഇതും കടന്നുപോകുമെന്നും ഞങ്ങൾ സുരക്ഷിതരായിരിക്കുമെന്നും ഉറച്ചു വിശ്വസിക്കുക ….!
9. ഭാവിയിലേക്കുള്ള നിങ്ങളുടെ work strategy യിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ സ്വകാര്യ, പ്രൊഫഷണൽ പോർട്ട്‌ഫോളിയോ പുന സംഘടിപ്പിക്കാനുള്ള സമയമായി ഈ അവസരം ഉപയോഗിക്കുക.
10. കോമഡി സിനിമകളും വീഡിയോകളും കാണുക & ചിരിയോടെ തുടരുക, കാരണം ചിരി മികച്ച മരുന്നാണ്
Post Your Comments