COVID 19KeralaLatest NewsNews

40 വയസില്‍ താഴെയുള്ളവരുടെ മരണം; പത്തനംതിട്ടയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യമോ?

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം. ഗുരുതര ശ്വാസതടസം നേരിട്ട 40 വയസിൽ താഴെയുള്ള ചിലരുടെ മരണം റിപ്പോർട്ട് ചെയ്തതോടെയാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് ആണോയെന്ന ആശങ്ക ഉയർന്നിരിക്കുന്നത്.

ഇവിടെ സമ്പർക്ക പട്ടികയിലുള്ളവർ കൃത്യമായി പരിശോധന നടത്തിയില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് സാഹചര്യം മാറിയേക്കുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്. 40 വയസിൽ താഴെയുള്ള നാല് പേർ കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ ജില്ലയിൽ മരിച്ചു. ഇവരിൽ ചിലർക്ക് പുറത്ത് നിന്നെത്തിയവരുമായി സമ്പർക്കമുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയമുണ്ട്.

Read Also  :  തന്നെ കൊലപ്പെടുത്തിയെന്ന് ഷാജി തന്നെ സ്വപ്നത്തിൽ വന്നു പറഞ്ഞു, പോലീസിനെ അറിയിക്കാത്തതെന്തെന്നും നിരന്തരം ചോദിച്ചു- റോയി

കോവിഡ് കേസുകൾ ജില്ലയിൽ  ക്രമാതീതമായി വർധിക്കുകയാണ്. എന്നാൽ നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button