
പ്രീമിയർ ലീഗിൽ ബ്രൈറ്റനെതിരെ ചെൽസിക്ക് സമനില. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ചെൽസിയെ ബ്രൈറ്റൻ ഗോൾ രഹിത സമനിലയിൽ തളക്കുകയായിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് യൂറോപ്യൻ സ്‌പേർ ലീഗിൽ ചെൽസി ചേരുന്നതിനെതിരെ സ്റ്റേഡിയത്തിന്റെ മുൻപിൽ ആരാധകരുടെ പ്രധിഷേധം കാരണം മത്സരം 15 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ബ്രൈറ്റൻ താരം ബെൻ വൈറ്റ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ പത്തു പേരുമായാണ് മത്സരം അവസാനിപ്പിച്ചത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ചെൽസിക്കെതിരെ ഗോൾ നേടാനുള്ള സുവർണ്ണാവസരം ബ്രൈറ്റൻ നഷ്ടപ്പെടുത്തുകയായിരുന്നു. ബ്രൈറ്റൻ താരം ബെൽബൈക്കിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ആദം ലലാനക്ക് ലഭിച്ച സുവർണാവസരം താരം നഷ്ടപ്പെടുത്തിയതും അവർക്ക് തിരിച്ചടിയായി. മത്സരം സമനിലയിൽ ആയെങ്കിലും വെസ്റ്റ്ഹാമിനെ ഗോൾ വ്യത്യാസത്തിൽ മറികടന്ന് ചെൽസി നാലാം സ്ഥാനത്തെത്തി.
Post Your Comments