ഗുവഹാത്തി: 18നും 45നും ഇടയിലുളള എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി അസം സർക്കാർ. അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. അസമില്‍ പതിനെട്ടുകഴിഞ്ഞവര്‍ക്കും 45നും ഇടയിലുമുള്ളവര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന് നല്‍കും. ഇപ്പോള്‍ 45നുമുകളിലുള്ളവര്‍ക്ക് സംസ്ഥാനം സൗജന്യമായാണ് വാക്സിന് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ആരോഗ്യനിധിയിലേക്ക് ലഭിച്ച സംഭാവനകള്‍ ഇതിനായി വിനിയോഗിക്കും.
ഇന്ന് ഒരുകോടി വാക്സിന് ഓര്‍ഡര്‍ ചെയ്തതായും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രവര്‍ത്തനത്തിനായി കഴിഞ്ഞ വര്‍ഷം ലഭിച്ച സംഭാവനകള്‍ ഇതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കോടി വാക്സിന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും കോവിഡ് 19 വാകസിന് നല്‍കുമെന്നും, സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നിര്‍മ്മാതാക്കളില്‍ നിന്ന് വാക്സിന് ഡോസുകള്‍ നേരിട്ട് വാങ്ങാമെന്നും ഏപ്രില്‍ 19 ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിപ്പിരുന്നു. സംസ്ഥാനത്ത് ചൊവ്വാഴ്ച 1,651 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 2,27,473 ആയി.
Post Your Comments