CinemaMollywoodLatest NewsKeralaNewsEntertainmentCrime

‘ഒരേസമയം രണ്ട് പേരായിരുന്നു ആ സ്ത്രീക്ക്, പറ്റിപ്പോയതാണെന്ന് അമ്മ പറഞ്ഞു’; അമ്പിളി ദേവിക്കെതിരെ തെളിവുകളുമായി ആദിത്യൻ

അമ്പിളി ദേവിക്കെതിരെയുള്ള തെളിവുകൾ പുറത്തുവിട്ട് ആദിത്യൻ

തൃശൂർ: നടി അമ്പിളി ദേവിക്കും ഭർത്താവ് ആദിത്യനുമിടയിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അമ്പിളി കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നിൽ നിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടുവെന്നും അമ്പിളി ദേവി വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്നും ആദിത്യനെ ഭയമാണെന്നും നടി ആരോപിച്ചു.

എന്നാൽ, അമ്പിളി ദേവി ഉന്നയിക്കുന്നത് ആരോപണങ്ങൾ മാത്രമാണെന്ന് പറയുകയാണ് ആദിത്യൻ. ‘സമയം മലയാളത്തിന്’ നൽകിയ അഭിമുഖത്തിൽ അമ്പിളിക്കെതിരെയുള്ള തെളിവുകൾ പുറത്തുവിട്ട് താരം രംഗത്ത്. രണ്ട് ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോയത് അമ്പിളി ആണെന്ന് പറയുകയാണ് ആദിത്യൻ. കല്യാണദിവസം തന്നെ അമ്പിളിക്ക് വന്ന ഫോൺ കോൾ ആണ് എല്ലാത്തിൻ്റെയും തുടക്കമെന്ന് ആദിത്യൻ പറയുന്നു.

Also Read:കോവിഡ് വാക്സിന്‍; പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍, ഇനി സ്വകാര്യ ആശുപത്രികളിലെ വാക്സിനുകള്‍ക്ക് ചെലവേറും

‘കല്യാണം കഴിഞ്ഞ് ഫസ്റ്റ് ദിവസം തന്നെ അമ്പിളിയ്ക്ക് ഫോൺ വരുന്നു. ആരാണെന്ന് ഞാൻ ചോദിച്ചില്ല. ഒരു നെറ്റ് നമ്പർ ആണ്. ഈ ഫോണുമായി അമ്പിളിയുടെ അമ്മയങ്ങ് പോകും. നമ്മൾ നോക്കാറില്ല. ഇടയ്ക്കിടയ്ക്ക് ഫോൺ വരുമായിരുന്നു. നമ്പർ കാണുമ്പോൾ തന്നെ അവരെല്ലാം ടെൻഷനിലാകും. മൊബൈൽ ഫോണിൽ വിളിച്ചിട്ട് എടുത്തില്ലെങ്കിൽ ലാൻഡ് ഫോണിലേക്ക് വിളിക്കും. ചോദിച്ചാൽ ആരാധകനാണെന്നാണ് ഏവരും പറയുക’.

ഒരുദിവസം ഒരുമിച്ച് കാറിൽ പോകുമ്പോഴും കോൾ വന്നു. എടുത്തത് ഞാനാണ്. ചോദിച്ചപ്പോൾ ഷിജു ആണെന്നും അമ്പിളിയോട് സംസാരിക്കണമെന്നും പറഞ്ഞു. തിരക്കാണെന്ന് അമ്പിളി ആംഗ്യഭാഷയിൽ പറഞ്ഞു. ഞാനത് അയാളോട് പറയുകയും ചെയ്തു. ആരാധകൻ ആണെന്നായിരുന്നു അമ്പിളിയുടെ വിശദീകരണം. പിറ്റേന്ന് അയാൾ എൻ്റെ മെസെഞ്ചറിലേക്ക് മെസേജ് അയച്ചു. അവർ തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നതിൻ്റെ തെളിവുകൾ വരെ അയച്ച് തന്നു. ഇതിനെ കുറിച്ച് ആദ്യം അമ്പിളിയോട് ചോദിച്ചപ്പോൾ വിവാഹം ആലോചിച്ചിരുന്ന ആളായിരുന്നുവെന്നും സ്വഭാവം ശരിയല്ലെന്ന് മനസിലായതോടെ വേണ്ടെന്ന് വെച്ചതാണെന്നുമായിരുന്നു മറുപടി.

Also Read:സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും മരുന്ന് ക്ഷാമവുമുണ്ടാകാമെന്ന് കണ്‍സ്യൂമര്‍ ഫെഡിൻ്റെ മുന്നറിയിപ്പ്

‘അയാൾ കൂടുതൽ തെളിവുകൾ അയച്ചു തന്നെ. എന്റെ ഭാര്യ ഈ പറയുന്ന വ്യക്തിയുമായി ചാറ്റ് ചെയ്തിട്ടുണ്ട്. എല്ലാം ഉണ്ട്. ഈ ഫോട്ടോസൊക്കെ എനിക്കും അയച്ചിട്ടുണ്ട്. ഒരേസമയത്ത് രണ്ട് പേരെ ഈ സ്ത്രീ ഒരുമിച്ച് കൊണ്ടുപോയിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ പേരിൽ വീട്ടിൽ ഉണ്ടായ ബഹളം ചെറുതൊന്നുമല്ല. കല്യാണം കഴിഞ്ഞ് ഗർഭിണിയായതിന് ശേഷമുണ്ടായ സംഭവമാണിത്. ഇവളയെനിക്ക് അന്ന് തകർത്ത് കളയായിരുന്നു ഞാൻ ചെയ്തില്ല. അവരുടെ അമ്മ പറഞ്ഞു പറ്റിപ്പോയതാ മോനെ എന്ന്.’- അദ്ദേഹം പറഞ്ഞു. മെസേജുകളുടെ സ്‌ക്രീൻ ഷോട്ടും ആദിത്യൻ അഭിമുഖത്തിൽ പ്രദർശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button