MollywoodLatest NewsKeralaCinemaNewsEntertainment

വിവാദങ്ങൾക്ക് പിന്നാലെ അമ്പിളി ദേവിയുടെ കുടുംബത്തിൽ നിന്നും ദുഃഖ വാർത്ത; നടിയെ ആശ്വസിപ്പിച്ച് ആരാധകർ

വിവാദങ്ങൾക്ക് പിന്നാലെ ഹൃദയഭേദകമായ ദുഖ വാർത്ത പുറത്ത് വിട്ട് അമ്പിളി ദേവി

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അമ്പിളി ദേവിയുടെ കുടുംബത്തെ തേടി ദുഃഖവാർത്ത. തൻ്റെ ജീവിതത്തിലുണ്ടായ നഷ്ടത്തെ കുറിച്ച് അമ്പിളി ദേവി സോഷ്യൽ മീഡിയകളിൽ കുറിച്ച വാക്കുകൾ വൈറലാകുന്നു. അമ്പിളി ദേവിയുടെ വല്യച്ഛൻ അന്തരിച്ച വിവരമാണ് ഇപ്പോൾ താരം അറിയിച്ചിരിക്കുന്നത്. വളരെ അടുപ്പമുള്ള കടയച്ഛൻ എന്ന് വിളിക്കപ്പെടുന്ന പ്രിയപ്പെട്ട വ്യക്തിയെ നഷ്ടമായതിൻ്റെ വിഷമം താരം പങ്കുവെച്ചു. നിരവധി പേർ നടിക്ക് ആശ്വാസവാക്കുകൾ പറഞ്ഞ് രംഗത്തുണ്ട്.

Also Read:ഇബ്രാഹിമോവിച്ച് സസുവോളക്കെതിരായ മത്സരത്തിൽ കളിക്കില്ല

‘പ്രണാമം അച്ഛാ… എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്ന,എന്റെ അർജുൻ മോനെ ഞാൻ പ്രസവിച്ചു കിടന്ന സമയത്തും അവനു ഓരോ തവണയും vaccination എടുക്കാൻ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാൽ ഓടി എത്തുന്ന എന്റെ വല്യച്ഛൻ ഇന്ന് ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തു പോയി.ഞങ്ങളുടെ എല്ലാം കടയച്ഛൻ.’- അമ്പിളി ദേവി കുറിച്ചു.

https://www.facebook.com/permalink.php?story_fbid=1603973656658293&id=100011370227627

കഴിഞ്ഞ ദിവസം ഭർത്താവ് ആദിത്യനെതിരെ അമ്പിളി ദേവി രംഗത്ത് വന്നിരുന്നു. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് നടി നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദമായി മാറിയിരുന്നു. കുടുംബജീവിതത്തിലെ പൊരുത്തക്കേടുകളായിരുന്നു അമ്പിളി ദേവി തുറന്ന് പറഞ്ഞത്. ആദിത്യൻ ജയനുമായുള്ള പൊരുത്തക്കേടുകളും ആദിത്യന് മറ്റൊരു സ്ത്രീയുമായി ഉള്ള ബന്ധവും അമ്പിളി തുറന്നു പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button