COVID 19KeralaLatest NewsNews

ആശുപത്രിയിലെ ഓക്സിജൻ ടാങ്കറിൽ ചോർച്ച; 22 രോഗികൾ മരിച്ചു

ടാങ്കർ ചോർച്ച മൂലം ആശുപത്രിയിലെ ഓക്സിജൻ വിതരണം അരമണിക്കൂറോളം നിലച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്കറിലുണ്ടായ ചോർച്ചയെ തുടർന്ന് 22 രോഗികൾ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ സാക്കിർ ഹുസൈൻ ആശുപത്രിയിലാണ് അപകടമുണ്ടായത്. വെന്റിലേറ്ററില്‍ കിടന്ന 22 രോഗികളാണ് അപകടത്തെ തുടർന്ന് മരിച്ചത്. അപകടം നടക്കുന്ന സമയത്ത് 171 ഓളം രോഗികൾ ആശുപത്രിയിലുണ്ടായിരുന്നതായാണ് വിവരം.

ടാങ്കർ ചോർച്ച മൂലം ആശുപത്രിയിലെ ഓക്സിജൻ വിതരണം അരമണിക്കൂറോളം നിലച്ചു. ഓക്സിജൻ ചോർച്ച ഉണ്ടായതോടെ വെൻ്റിലേറ്ററിൽ കിടന്നിരുന്ന രോഗികൾക്ക് ഓക്സിജൻ ലഭിക്കാതെ വരികയും ഇതേത്തുടർന്ന് ഇവർ മരണപ്പെടുകയുമായിരുന്നുവെന്ന് നാസിക് മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ കൈലാഷ് ജാദവ് അറിയിച്ചു.

Also Read:കോവിഡ് വ്യാപനം; ബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താൻ നിർദ്ദേശം

സ്വകാര്യ കമ്പനി നൽകുന്ന ഓക്സിജൻ ടാങ്കിലാണ് ചോർച്ചയുണ്ടായത്. ടാങ്കിന്റെ അറ്റകുറ്റപ്പണി നടക്കുകയാണെന്ന് നാസിക് കളക്ടർ സൂരജ് മന്ദാരെ അറിയിച്ചു. ചോർച്ച നിയന്ത്രണവിധേയമാക്കിയതായി മഹാരാഷ്ട്ര മന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു. ചോർച്ചയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button