അഹമ്മദാബാദ് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വഡോദരയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രമാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള കൊറോണ സെന്ററാക്കിയത്.
Read Also : കോവിഡ് വ്യാപനം : മസ്ജിദ് കോവിഡ് ആശുപത്രിയാക്കി മാറ്റി പള്ളി അധികൃതര്‍
ഏപ്രിൽ 13 നാണ് ഈ ആശുപത്രി പ്രവർത്തനമാരംഭിച്ചത്. ഇതുവരെ ഇവിടെ 45 ഓളം രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊറോണ കെയർ സെന്ററിൽ 500 കിടക്കകൾ, ഓക്സിജൻ സൗകര്യങ്ങൾ, ലിക്വിഡ് ഓക്സിജൻ ടാങ്കുകൾ, പൈപ്പ്ഡ് ഓക്സിജൻ ലൈനുകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിങ്ങനെയുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗികൾക്കായി ഫാനുകളും, എയർ കൂളറുകളും, എസി റൂമുകളുമാണ് കൊറോണ സെന്ററിൽ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ 300 ബെഡുകളാണ് ഇവിടെ രോഗികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്. ഉടൻ തന്നെ 200 ബെഡുകൾ കൂടി ഇവിടെ സജ്ജമാക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
Post Your Comments